പി. ശ്രീരാമകൃഷ്ണൻ | ഫോട്ടോ; ബിജു വർഗീസ്
തിരുവനന്തപുരം: സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാല്‍ തന്നെ സ്വപ്നയെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുര്വ്യാഖ്യാനംചെയ്യേണ്ട കാര്യമില്ല. പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നോട് ചോദിക്കാമായിരുന്നു.
ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നതെന്നും സ്പീക്കര്‍. താന്‍ വീണ്ടും മത്സരിക്കുമോയെന്നകാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സ്പീക്കര്‍. പ്രതിപക്ഷ പ്രമേയത്തില്‍ തനിക്ക് ആശങ്കകള്‍ ഒന്നുമില്ല. ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക എന്നതാണ് അഭികാമ്യം. സഭയില്‍ പറയാനുള്ള കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സ്പീക്കര്‍
സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് എം.ഉമ്മര്‍ എം.എല്‍.എയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള സ്പീക്കറുടെ ബന്ധം സഭയുടെ അന്തസിനും ഔന്നത്യത്തിനും അപകീര്‍ത്തികരമാണെന്നാണ് പ്രമേയത്തിലെ ആരോപണം.
സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ചനടക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്
Content Highlight: speaker P Sreeramakrishnan press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..