'അവ്യക്തമായ മറുപടി നല്‍കുന്ന ശൈലി വേണ്ട'; മന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്


എം.ബി രാജേഷ് | Photo: സഭ ടി.വിവീണ ജോർജ് Photo: മാതൃഭൂമി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുഖ്യമന്ത്രിയുടെ തിരുത്തിന് പിന്നാലെ സ്പീക്കറുടെ താക്കീതും. സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി അവ്യക്തമായി മറുപടി നല്‍കുന്നുവെന്ന പരാതിയിലാണ് താക്കീത്. നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം മന്ത്രി ആവര്‍ത്തിച്ചുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ച പരാതി. കോവിഡ് മഹാമാരിയുടെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പ് മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പലപ്പോഴും ഒരേ ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയതും.

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഗൗരവത്തോടെ കാണാതെ മന്ത്രി മനപൂര്‍വം ഒഴിവാക്കുന്നുവെന്നും കാര്യങ്ങളുടെ വസ്തുതാപരമായ ഉത്തരം അറിയാനുള്ള സഭാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നുവെന്നും കാണിച്ച് വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സ്പീക്കര്‍ എം.ബി രാജേഷ് ഇടപെട്ടത്.

ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ ഒരേ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന ശൈലി ആവര്‍ത്തിക്കരുത് എന്നുമാണ് സ്പീക്കര്‍ നല്‍കിയ താക്കീത്.

Content Highlights: veena george, warning, speaker, mb rajesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented