ഓര്‍ഡിനന്‍സുകള്‍ സഭയില്‍ നിയമമാക്കാതെ പുതുക്കുന്നു, സ്പീക്കര്‍ക്ക് അതൃപ്തി


ഓര്‍ഡിനന്‍സുകള്‍ വീണ്ടും വീണ്ടും പുതുക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഓര്‍ഡിനന്‍സിന് പകരം നിയമം പാസാക്കാന്‍ നിയമവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി.

എം.ബി രാജേഷ് | Photo: ANI

തിരുവനന്തപുരം: വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സുകള്‍ നിയമസഭയില്‍ കൊണ്ടു വന്ന് നിയമമാക്കാതെ ആവര്‍ത്തിച്ച് പുതുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍ എം ബി രാജേഷ്. നിലവിലെ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

ഓര്‍ഡിനന്‍സുകള്‍ വീണ്ടും വീണ്ടും പുതുക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഓര്‍ഡിനന്‍സിന് പകരം നിയമം പാസാക്കാന്‍ നിയമവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി.

ഇതിന് പുറമെ കിഫ്ബിയുടെ ധനവിനിയോഗം നിയമസഭാ സമിതിക്ക് പരിശോധിക്കാമെന്ന് സ്പീക്കര്‍ മറ്റൊരു റൂളിങ്ങിലൂടെ വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനാ പരിധിയില്‍ കിഫ് ബി യുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍പ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ് അംഗം എ.പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

കിഫ്ബി യുമായി ബന്ധപ്പെട്ട സി.എ.ജി പരാമര്‍ശങ്ങള്‍ പരിശോധിക്കാനുള്ള പി.എ.സിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിക്രമം പാലിക്കാത്ത സിഎജിയുടെ പരാമര്‍ശത്തെയാണ് നിയമസഭ നിരാകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.

Content Highlights: Speaker MB Rajesh expressed discomfort on renewel of ordinances without being brought to assembly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented