മന്ത്രി വീണയെ താക്കീത് ചെയ്തിട്ടില്ല, ആവര്‍ത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്; വിശദീകരണവുമായി സ്പീക്കര്‍


ആരോഗ്യമന്ത്രി വീണാ ജോർജ്, സ്പീക്കർ എം.ബി.രാജേഷ് |ഫോട്ടോ:മാതൃഭൂമി, സഭാ ടി.വി.

തിരുവനന്തപുരം: നിയമസഭാചോദ്യങ്ങള്‍ക്ക് ഒരേ മറുപടിതന്നെ ആവര്‍ത്തിച്ചതിന് മന്ത്രി വീണയെ താക്കീത് ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സ്പീക്കര്‍ എം.ബി.രാജേഷ്. താക്കീത്, ശാസന തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയുടേത് ശരിയായ പ്രവണതയല്ലെന്നും ആവര്‍ത്തിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്നും നിയമസഭയില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

ഫെബ്രുവരി 22-ന് പരിഗണിച്ച നക്ഷത്രചിഹ്നമുള്ള ചോദ്യത്തിന്റെ പിരിവുകള്‍ക്ക് ആരോഗ്യ മന്ത്രി നല്‍കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ.പി. അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ മന്ത്രിയോട് താന്‍ പ്രതികരണം തേടിയിരുന്നു. സര്‍ക്കാരിന് ലഭ്യമായ മറുപടിയാണ് നല്‍കുന്നത്. ചോദ്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് വരുന്നതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയത്. നിയമസഭാ ചോദ്യങ്ങളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്.

ഇതിന് ശേഷം താന്‍ അനില്‍കുമാറിന് മറുപടി നല്‍കി. ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്ക് ഒരേ മറുപടി നല്‍കിയ നടപടി ശരിയായ പ്രവണതയല്ല. ഭാവിയില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിയെ അറിയിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് അനില്‍ കുമാറിന്റെ പരാതിക്ക് താന്‍ മറുപടി നല്‍കിയിരുന്നുവെന്നും സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കി.

എന്നാല്‍, ഇതിന് ശേഷമാണ് താന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്കുള്ള മറുപടി സമാനമാണെങ്കില്‍ അത് പൊതുവായ ഒറ്റ മറുപടിയായി കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍ പൊതുമറുപടി കൊടുക്കുന്നതിന് നിയമസഭാ പോര്‍ട്ടലില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. എ.പി.അനില്‍കുമാറിന് മറുപടി നല്‍കിയ സമയത്ത് ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പോര്‍ട്ടലിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

മന്ത്രിക്കെതിരായ പരാതിയും ഉത്തരവും ഒരു പൊതു നടപടിക്രമം അല്ലാതെ ഇക്കാര്യത്തില്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ല. 'മാധ്യമ വാര്‍ത്തകളില്‍ കാണുന്നത് പോലെ താക്കീത്, ശാസന എന്ന പദപ്രയോഗം നല്‍കിയ കത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. മന്ത്രിയുടേതല്ലാത്ത ഉത്തരവാദിത്തിന്റെ പേരില്‍ തെറ്റിദ്ധാരണപരമായ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം', സ്പീക്കര്‍ പറഞ്ഞു.

Content Highlights: Speaker M. B. Rajesh denied the news that he had warned Minister veena george


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented