സഭയിൽ വി.ഡി.സതീശൻ സംസാരിക്കുന്നു | യുട്യൂബ് സ്‌ക്രീൻഗ്രാബ്
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കുതര്‍ക്കം. സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ക്ലബ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സ്പീക്കര്‍ എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ കൊമ്പുകോര്‍ത്തത്.
ചോദ്യങ്ങള്‍ ക്ലബ് ചെയ്യാനുള്ള പ്രതിപക്ഷ അംഗങ്ങളുടെ അപേക്ഷ സ്പീക്കര്‍ നിരാകരിച്ചതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചൊടിപ്പിച്ചത്. ചോദ്യങ്ങള്‍ ക്ലബ് ചെയ്യാന്‍ സ്പീക്കര്‍ വിസമ്മതിച്ചത് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. മാത്രമല്ല ഇക്കാര്യത്തില്‍ ഒരു പൊതുമാനദണ്ഡം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ തന്നെ റൂളിങ് നല്‍കിയിരുന്നെന്നും വീണ്ടും ഇത് സംബന്ധിച്ച അപേക്ഷകള്‍ ലഭിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞത്. ഇന്ന് ക്ലബ്ബിങ് അനുവദിച്ചാല്‍ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുമെന്നത് ചൂണ്ടിക്കാണിച്ചുള്ള വിശദീകരണമാണ് സ്പീക്കര്‍ നല്‍കിയത്. എന്നാല്‍ ഇതിനൊരു പൊതുമാനദണ്ഡം വേണമെന്ന് അവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയായിരുന്നു. പിന്നീട് ചോദ്യോത്തരവേളയിലേക്ക് കടക്കുകയും ചെയ്തു.
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഇന്ന് ചോദ്യോത്തരവേളയില്‍ ഉന്നയിക്കപ്പെട്ടത്. വന്യജീവി ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയെ അറിയിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങളില്‍ ശാശ്വമായ പരിഹാരങ്ങല്‍ ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി കെ.രാധാകൃഷ്ണന്‍ രേഖാമൂലം മറുപടി നല്‍കി. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായും ദേവസ്വം മന്ത്രി സഭയെ അറിയിച്ചു.
Content Highlights: Speaker and opposition leader locked horns in legislative assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..