AN Shamseer
തിരുവനന്തപുരം: സ്പീക്കര്‍ പദവി പുതിയ റോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തന്റെ മുന്ഗാമികള്ക്ക് സമാനമായി സഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഷംസീര്‍ പറഞ്ഞു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ നിയമസഭാ സമ്മേളനം നിയന്ത്രിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ആദ്യദിവസം തന്നെ സ്പീക്കര്‍ പദവിയിലിരുന്ന് തന്റെ രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടിവരുന്നത് വ്യക്തിപരമായി ദു:ഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഷംസീര്‍ ആദ്യമായി നിയന്ത്രിക്കുന്നത്. സ്പീക്കറായിരുന്ന എം.ബി രാജേഷ് മന്ത്രിയായ സാഹചര്യത്തിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ പദവിയിലേക്കെത്തിയത്.
Content Highlights: speaker an shamseer responce about first sabha meeting
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..