സ്പർജൻ കുമാർ ഐപിഎസ് | Photo: MB News
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിന്റെ നടപടി കൃത്യമായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ സ്പര്‍ജന്‍ കുമാര്‍ ഐപിഎസ്. പരിക്കേറ്റ പോലീസുകാരെ പുറത്തുകൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. പോലീസുകാര്‍ സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സമയത്ത് കല്ലേറുണ്ടായി. അതിനുശേഷമാണ് ആവശ്യമായ നടപടികളിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണോ എന്ന കാര്യം യോഗത്തിന് ശേഷം തീരുമാനിക്കും. അക്രമ സംഭവങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലല്‍ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അന്വേഷണത്തിന് ശേഷമേ അത് പറയാന്‍ സാധിക്കൂ. അക്രമ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സാഹചര്യം അനുസരിച്ച് നടപടി സ്വീകരിക്കും നിലവില്‍ പ്രശ്നം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശനിയാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിക്കുന്ന കേസുകളായതിനാലാണ് ഇന്ന് നാല് പേരെ വിട്ടയച്ചത്. ആദ്യം പിടികൂടിയ ആള്‍ക്കെതിരെയുള്ള കേസ് സെക്ഷന്‍ 307 അടിസ്ഥാനമാക്കിയുള്ളതാണ്. ഇയാളെ റിമാന്‍ഡ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sparjan kumar ips vizhinjam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..