കത്തിന്റെ ഉറവിടം കാണാമറയത്ത്: ഡി.ആര്‍ അനിലിനെ വിട്ടുകൊടുത്തു മേയറെ രക്ഷിച്ചെടുത്തു


ഡി.ആർ.അനിൽ, ആര്യ രാജേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ സമരങ്ങൾ അവസാനിച്ചെങ്കിലും കത്തിന്റെ ഉറവിടം ഇപ്പോഴും കാണാമറയത്താണ്. കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ചിെന്റയും വിജിലൻസിെന്റയും അന്വേഷണങ്ങൾ നിലച്ച സ്ഥിതിയാണ്. കോർപ്പറേഷനിലെ കംപ്യൂട്ടറുകൾ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്കു ശേഖരിച്ചിട്ടില്ല. കത്തുകൾ പുറത്തുവന്ന സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഇതുവരെ അന്വേഷണം നടന്നിട്ടില്ല.

ആരോപണവിധേയരായ സി.പി.എം. നേതാക്കൾ പോലും കത്ത് വ്യാജമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഡി.ആർ.അനിലിനെ ബലികൊടുത്ത് മേയറെ രക്ഷിച്ചെടുത്തുകൊണ്ടുള്ള ഇപ്പോഴത്തെ ഒത്തുതീർപ്പ് സി.പി.എമ്മിന് ആശ്വാസകരമാണ്. 56 ദിവസമായി തുടരുന്ന സമരം താൽക്കാലികമായി ഒത്തുതീർപ്പിലെത്തുന്നതിൽ ബി.ജെ.പി.ക്കും യു.ഡി.എഫിനും ശക്തമായ എതിർപ്പും ഉണ്ടായിരുന്നില്ല. കൗൺസിലർമാർ തുടർച്ചയായി കോർപ്പറേഷൻ സമരത്തിലേക്കു ശ്രദ്ധകേന്ദ്രീകരിക്കുന്നത് മറ്റു പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്്.

സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയാണ് കത്തുകൾ പുറത്തുവരാൻ കാരണമെന്നാണ് ആരോപണം. യുവജന നേതാക്കളുടെ മോശം പെരുമാറ്റവും ലഹരിയുപയോഗവും അടക്കമുള്ള വിഷയങ്ങളിൽ പ്രതിസന്ധിയിലായ സി.പി.എം. ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ വിഷയം താൽക്കാലികമായി ഒത്തുതീർക്കുക എന്നത് അത്യാവശ്യമായിരുന്നു. ഡി.ആർ.അനിലിനെതിരേ ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗവും ശക്തമായി രംഗത്തെത്തിയിരുന്നു.

കോർപ്പറേഷനിലെ തുടർച്ചയായ പല വിവാദങ്ങൾക്കും പിന്നിൽ അനിലാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോർപ്പറേഷനിലെ പാർട്ടിയുടെ ഉന്നതസ്ഥാനമായ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിലനിർത്തിയതിലൂടെ അനിലിനെ പാർട്ടി കൈവിട്ടതല്ലെന്ന സന്ദേശവും സി.പി.എം. നൽകുന്നുണ്ട്.

മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ, ആരോഗ്യവിഭാഗത്തിലെ 295 നിയമനങ്ങൾക്കുള്ള പട്ടിക തേടി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് ആദ്യം പുറത്തുവന്നത്. എസ്.എ.ടി. ആശുപത്രിയിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഒമ്പത് ജീവനക്കാരെ നിയമിക്കാനുള്ള പട്ടിക തേടിയുള്ള ഡി.ആർ.അനിലിന്റെ കത്തും തൊട്ടുപിന്നാലെ പുറത്തുവന്നു. മെഡിക്കൽ കോളേജ് ഭാഗത്ത് പാർട്ടി നേതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് കത്ത് പ്രചരിച്ചത്. ഈ കത്തുകളുടെ പേരിൽ മേയറും സ്ഥിരംസമിതി അധ്യക്ഷനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി.യും യു.ഡി.എഫും 56 ദിവസമായി സമരം നടത്തിവന്നത്. കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയറും ഇങ്ങനെയൊരു കത്ത്് കിട്ടിയിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു. തന്റെ പേരിലുള്ള കത്ത് തയ്യാറാക്കിയതാണെന്ന് അനിൽ സമ്മതിച്ചു. ഇത് പാർട്ടി ജില്ലാ സെക്രട്ടറിക്കു കൈമാറിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്.

കത്ത് സംബന്ധിച്ച് ഹൈക്കോടതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ചർച്ചയിൽ മേയറുടെ രാജി ആവശ്യത്തിൽനിന്ന്‌ സർക്കാർ ഒഴിഞ്ഞുമാറിയത്.

കേസുകളിലുണ്ടാകുന്ന കോടതി പരാമർശങ്ങളിലും വിധിയിലുമാണ് ഇനി കോർപ്പറേഷൻ ഭരണസമതിയും പാർട്ടിയും ഉറ്റുനോക്കുന്നത്. ഇവിടെനിന്ന്‌ എതിർ പരാമർശങ്ങളുണ്ടായാൽ വീണ്ടും മേയറുടെ രാജിയാവശ്യം ഉയരും.

എന്നാൽ, കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞാലേ കേസിൽ തുടർ നടപടികളുണ്ടാവുകയുള്ളൂ.

Content Highlights: source of letter still unknown cpm to secure mayor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented