മുട്ടുന്നത് പോലെ ശബ്ദം, വെള്ളം വെച്ചാല്‍ തുളുമ്പിപ്പോവും, ഉറക്കം നഷ്ടപ്പെട്ടു; വീട് മാറി കുടുംബം


സ്വന്തം ലേഖകന്‍

മന്ത്രി എ.കെ ശശീന്ദ്രന്‍ ചൊവ്വാഴ്ച വീട് സന്ദര്‍ശിച്ച് ഉന്നത തല അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

ബിജുവിന്റെ വീട്, പാത്രത്തിൽ വെള്ളം വെച്ച് പരിശോധിക്കുന്നു

കോഴിക്കോട്: വീട്ടിനുള്ളില്‍ നിന്ന് ഡും ഡും ശബ്ദം കേട്ട് കഴിഞ്ഞ രണ്ടാഴ്ച മുന്നെയാണ് പറമ്പില്‍ ബസാറിലെ ബിജു ആദ്യമായി ഉറക്കം ഞെട്ടിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയും വീടിന്റെ മുകളിലുമൊക്കെ കയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. താല്‍ക്കാലിക സംഭവമെന്ന് കരുതിയെങ്കിലും പിറ്റെ ദിവസവും ആവര്‍ത്തിച്ചതോടെ അയല്‍ക്കാരോട് സംഭവം പറഞ്ഞെങ്കിലും ആദ്യം കളിയാക്കി. പാത്രത്തില്‍ വെള്ളം വെച്ചപ്പോള്‍ തുളുമ്പിപ്പോവുന്നു. ചുമരില്‍ കൈവെച്ചാലും മുഴക്കം അനുഭവിക്കാം. ഭൂമി കുലുക്കമെന്നാണ് കരുതിയതെങ്കിലും എങ്ങനെ ബിജുവിന്റെ വീട്ടില്‍ മാത്രമെന്ന് ആര്‍ക്കും അറിയില്ല. സംഭവം സീരിയസായതോടെ ഒടുവില്‍ താല്‍ക്കാലികമായി വീട് മാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഫയര്‍ഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും.

അഞ്ചുവര്‍ഷം മുന്നെയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പറമ്പില്‍ ബസാറിലെ പോലൂരിലെ ബിജു ആറ്റു നോറ്റൊരു വീടുണ്ടാക്കിയത്. സൈ്വര്യജീവിതം നയിച്ചിരുന്ന ബിജുവിന്റെ വീട്ടിലേക്ക് അജ്ഞാത ശബ്ദം എത്തിയതോടെ ബിജു മാത്രമല്ല നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്. നാട്ടുകാരുടേയടക്കം പരാതിയില്‍ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സും സംഘവും വീടിന്റെ അടിമുടി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തനായില്ല. ഒടുവില്‍ ജിയോളജി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും കാര്യമില്ലാതായി. ശബ്ദം മാത്രം എങ്ങും പോയുമില്ല. ആദ്യമെല്ലാം രാത്രിയാണ് കേട്ടിരുന്നതെങ്കിലും പലപ്പോഴും പകലും കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് വീട് മാറി താമസിക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. രാത്രി കാലങ്ങളില്‍ മുഴക്കം നന്നായി കേള്‍ക്കാന്‍ തുടങ്ങിയതോടെ ഉറക്കമില്ലാതാവുകയും ചെയ്തു.

മന്ത്രി എ.കെ ശശീന്ദ്രന്‍ ചൊവ്വാഴ്ച വീട് സന്ദര്‍ശിച്ച് ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറോട് സ്ഥലം സന്ദര്‍ശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് മുകളിലേക്ക് ഒരു നില കൂടി പണിതത്. ഇതിനുശേഷമാണ് ശബ്ദം കേട്ട് തുടങ്ങിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. താഴെ നിന്നാല്‍ ശബ്ദം വ്യക്തമായി കേള്‍ക്കാം. ഇപ്പോള്‍ കൃത്യമായ സമയമൊന്നുമില്ല. പലപ്പോഴായി കേള്‍ക്കുന്നു. മുകളിലത്തെ പറമ്പില്‍ മണ്ണെടുക്കലിന്റെ പണി നടന്നിരുന്നു. ശബ്ദം ഇതിനെ തുടര്‍ന്നാണോ എന്ന് സംശയിച്ചിരുന്നെങ്കിലും ബിജുവിന്റെ വീട്ടില്‍ മാത്രം എങ്ങനെ ശബ്ദം കേള്‍ക്കുന്നുവെന്നാണ് ആര്‍ക്കും മനസ്സിലാവാത്തത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനും ഭാര്യയും അമ്മയുമാണ് ബിജുവിനൊപ്പം താമസിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ പരീക്ഷയും തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ വീട് മാറി താമസിക്കാന്‍ നിര്‍ദേശിച്ചതോടെ ഈ പരീക്ഷാകാലത്തും ബന്ധുവിന്റെ വീട്ടില്‍ പോയി താമസിക്കേണ്ട അവസ്ഥയിലായി ബിജുവും കുടുംബവും.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented