കാല്‍വേദനക്ക് ചികിത്സ തേടി; 'കെട്ടിയവനോ'ട് ബാറില്‍ പോകാന്‍ നിര്‍ദേശിച്ച് ഡോക്ടറുടെ കുറിപ്പടി


മോശമായ പരാമർശമുള്ള ഡോക്ടറുടെ കുറിപ്പടി

ഗുരുവായൂര്‍: സ്വകാര്യ ആശുപത്രിയില്‍ കാലിന് വേദനയുമായി ചെന്ന രോഗിക്കും ഭര്‍ത്താവിനും ഡോക്ടറുടെ പരിഹാസം. വിശ്രമിക്കേണ്ട ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നാല്‍ വേദന മാറുമെന്നും പറഞ്ഞ ഡോക്ടര്‍ ഭാര്യയുടെ വേദന അലട്ടുന്നുണ്ടെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണമടിച്ചാല്‍ അറിയില്ലെന്ന് ഭര്‍ത്താവിനെ 'ഉപദേശിക്കുകയും' ചെയ്തു. ഇത് ഡോക്ടര്‍ കുറിപ്പടിയിലും ചേര്‍ത്തു.

തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഗുരുവായൂര്‍ മമ്മിയൂര്‍ കോക്കൂര്‍ വീട്ടില്‍ അനില്‍കുമാറിനും ഭാര്യ പ്രിയ (44)യ്ക്കുമാണ് ദുരനുഭവമുണ്ടായത്. ഇവിടത്തെ വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റ് ഡോ. റോയ് വര്‍ഗീസാണ് അപഹസിക്കും വിധം കുറിപ്പെഴുതി നല്‍കിയത്. വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വര്‍ഷത്തിലേറെയായി കാലിന് വേദനയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിയത്. വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍തന്നെ എക്സ്റേ എടുക്കാനായിരുന്നു നിര്‍ദേശം.അരമണിക്കൂറിനകം എക്സ്റേ എടുത്ത് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി. വല്ലതും മനസ്സിലായോ എന്നായിരുന്നു ആദ്യ ചോദ്യം. നീര്‍ക്കെട്ടുള്ളതിനാല്‍ വേറെ ഡോക്ടറെ കാണിച്ചോളൂവെന്നും ഫിസിയോതെറാപ്പി ചെയ്താല്‍ നന്നായിരിക്കുമെന്നും നിര്‍ദേശിച്ചു. ഭാര്യയ്ക്ക് കാലുകള്‍ നിലത്തുവെയ്ക്കാന്‍ പറ്റാത്തത്ര വേദനയാണെന്നും എന്തെങ്കിലും മരുന്നെഴുതി തരണമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് നേരെ പരിഹാസവാക്കുകള്‍ ചൊരിഞ്ഞതെന്ന് അനില്‍ പറഞ്ഞു. ഉടന്‍ തന്നെ കുറിപ്പടിയെഴുതിക്കൊടുത്തു.

മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ കുറിപ്പടി വായിച്ച് ജീവനക്കാര്‍ ചിരിച്ചപ്പോഴാണ് അനില്‍ കാര്യം അറിഞ്ഞത്. 'നോ റെസ്റ്റ് ഫോര്‍ ബെഡ്. കെട്ടിയോന്‍ വിസിറ്റ് ടു ബാര്‍ ഈഫ് എനി പ്രോബ്ളം' എന്നാണ് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയത്. ഇത് വായിച്ചതോടെ തങ്ങള്‍ കടുത്ത മാനസികപ്രയാസത്തിലായെന്ന് പ്രിയ പറഞ്ഞു. ഡോക്ടര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞു. അതേസമയം ഡോക്ടറുടെ കുറിപ്പടിയില്‍ രോഗിയുടെ പേരില്ല.


ഡോക്ടറുടെ സേവനം നിര്‍ത്തിയെന്ന് ആശുപത്രി അധികൃതര്‍
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രോഗി പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഡോ. റോയ് വര്‍ഗീസിനോട് വിശദീകരണമാവശ്യപ്പെട്ടു. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സേവനം നിര്‍ത്തിയെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: sought treatment for leg pain; Doctor's prescription instructing husband to go to the bar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented