യുവതിയെ അപമാനിച്ച കേസ്: യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി


എസ്. രാഗിന്‍| മാതൃഭൂമി ന്യൂസ് 

സൂരജ് പാലക്കാരൻ| Photo Courtesy: https://www.facebook.com/Soorajsathkarma/

കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലക്കാരന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കീഴടങ്ങി. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.

ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി. നനന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് സൂരജിനെതിരേ പോലീസ് നേരത്തെ കേസ് എടുത്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെയാണ് കേസ് എടുത്തിരുന്നത്. തുടര്‍ന്ന് സൂരജ് ഒളിവില്‍പോയി. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ എത്തി പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സൂരജ്, മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെയാണ് സൂരജ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ശക്തമായ നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തടക്കം വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കോടതിയെ ബഹുമാനിക്കുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ലെന്നുമാണ് സൂരജ്, രാവിലെ മാധ്യമങ്ങളോടു പ്രതികരിച്ചത്.

സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചില പ്രധാന പരാമര്‍ശങ്ങളും കോടതി നടത്തിയിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഇത്തരത്തില്‍ അപമാനകരമായ കാര്യങ്ങള്‍ പറയുന്നത് കുറ്റകരമാണെന്നും ഡിജിറ്റല്‍ പ്ലാറ്റ് ഫോം എന്നു പറയുന്നത് ഒരു പൊതുവിടമാണെന്നും കോടതി പറഞ്ഞിരുന്നു. പരാമര്‍ശം നടത്തിയപ്പോള്‍ പരാതിക്കാരിയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നില്ല എന്നായിരുന്നു സൂരജിന്റെ വാദം. എന്നാല്‍ ഇത് കോടതി തള്ളി. ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ഇത്തരം മോശംപരാമര്‍ശം നടത്തിയാല്‍, അത് ഒരാള്‍ക്ക് അപമാനകരമായി തോന്നുകയാണെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

Content Highlights: sooraj palakkaran surrenders in defamation case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented