മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ അഗതിമന്ദിരത്തിലാക്കിയ അമ്മയെ കാണാനെത്തി; മകന്റെ കള്ളി വെളിച്ചത്തായി


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അടൂര്‍: അല്പം മദ്യം അകത്തുചെന്നപ്പോള്‍ ഒരു തോന്നല്‍. അഗതിമന്ദിരത്തിലാക്കിയ അമ്മയെ ഒന്നുകണ്ടാലോ. അങ്ങനെ അമ്മയെ കാണാന്‍ അഗതിമന്ദിരത്തില്‍ എത്തിയതോടെ മകന്റെ കള്ളി വെളിച്ചത്തായി. സ്വന്തം അമ്മയെ വഴിപോക്കന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസിന്റെ സഹായത്തോടെ അഗതിമന്ദിരത്തിലാക്കിയ മകനെതിരേ പരാതി നല്‍കിയിരിക്കുകയാണ് അഗതിമന്ദിരം. അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയാണ് അജികുമാര്‍ എന്നയാള്‍ക്കെതിരേ പരാതി നല്‍കിയത്.

സംഭവം ഇങ്ങനെ: ജൂലായ് 14-ന് രാത്രിയില്‍ മിത്രപുരം ഭാഗത്ത് വഴിയരികില്‍ ഒരു വയോധികയെ കണ്ടെത്തി എന്ന തരത്തില്‍ സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് സ്ഥലത്ത് എത്തുന്നു. തിരുവനന്തപുരം വട്ടപ്പാറ കല്ലയം, കാരാമൂടുകാരിയായ വയോധികയാണ് ഇതെന്ന് പോലീസിന് ബോധ്യപ്പെട്ടു.

ഈ സമയം പോലീസിലേക്ക് മകന്‍ അജികുമാര്‍ വിളിച്ചു. മകനാണെന്ന കാര്യം ഇയാള്‍ പോലീസിനോട് മറച്ചുവെച്ചു. ബിജു എന്നാണ് ഇയാള്‍ സ്വയം പോലീസിന് പരിചയപ്പെടുത്തിയത്. അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും രാത്രി അപകടകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കാന്‍ എത്തിയതാണെന്നും പോലീസിനെ വിശ്വസിപ്പിച്ചു. അങ്ങനെ പോലീസ് താത്കാലിക സംരക്ഷണം എന്ന നിലയില്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചു.

തുടര്‍ന്ന്, വൃദ്ധയെ സഹായിച്ച ആളെന്ന നിലയില്‍ അജികുമാറിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോലീസ് തന്നെ കൊണ്ടുവിടുകയുംചെയ്തു. ശനിയാഴ്ച അജികുമാര്‍ വയോധികയെ കാണാന്‍ അടൂര്‍ മഹാത്മയിലെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ മഹാത്മ അധികൃതര്‍ക്ക് സംശയം തോന്നി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ മകനാണെന്ന് തിരിച്ചറിഞ്ഞു. അമ്മയെ ഉപേക്ഷിക്കാന്‍ മനഃപൂര്‍വം ഇങ്ങനെ ചെയ്തതാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. ടാപ്പിങ് തൊഴിലാളിയായ അജികുമാര്‍ അടൂര്‍ ബൈപ്പാസ് റോഡരികില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. അമ്മയും ഒപ്പമുണ്ടായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് മഹാത്മയിലെത്തിയ പോലീസിനോടും താന്‍ ബിജു അല്ലെന്നും വയോധികയുടെ മകന്‍ അജികുമാറാണെന്നും സമ്മതിച്ചു. അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മയെ തെരുവില്‍ ഉപേക്ഷിച്ച് നാടകീയമായി അഗതിമന്ദിരത്തിലെത്തിച്ചതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

അടുത്തിടെ ഭാര്യയെ അജിയുടെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. അജികുമാറിനെതിരേ പ്രായമായ അമ്മയെ തെരുവില്‍ ഉപേക്ഷിച്ചതിനും ആള്‍മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അടൂര്‍ പോലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ പരാതി നല്‍കി. നിലവില്‍ അജികുമാറിനെതിരേ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Son leaves his mother at old age home

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented