തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര ആങ്കോട്ട് സ്വദേശി മോഹന കുമാരിയും മകന്‍ കണ്ണനുമാണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനകുമാരിയെ കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ണനെ കണ്ടെത്തിയത്. 

മോഹനകുമാറിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കണ്ണന്‍ തൂങ്ങിമരിച്ചു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content HIghlights: Son found hanged after killing mother in Neyyattinkara