മരിച്ച മകൻ ശുഐബ് (45), അമ്മ നഫീസ (68)
കോഴിക്കോട്: അത്തോളിയില്‍ മകനും അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മകന്റെ മരണവിവരം അറിഞ്ഞതിനു പിന്നാലെയാണ് അമ്മയുടെ മരണം. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന് ശുഐബ് (45), അമ്മ നഫീസ (68) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് ശുഐബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുന്നേ തന്നെ ശുഐബ് മരിച്ചു. വിവരമറിഞ്ഞയുടന്‍ ശുഐബിന്റെ അമ്മ തളര്‍ന്നുവീണു. തുടര്‍ന്ന് ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
ഹൃദയസ്തംഭനമാണ് രണ്ടുപേരുടെയും മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Content Highlights: son and mother died hours apart in atholi, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..