തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ നേട്ടത്തില്‍ വിഷമിച്ചു നില്‍ക്കുന്നവരെ കുറിച്ച് ആലോചിക്കാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതുകാര്യത്തിനും സഹകരിക്കാന്‍ സന്നദ്ധമായി ജനങ്ങള്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത് ചിലരില്‍ എങ്കിലും അങ്കലാപ്പ് ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്. ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍, ഈ ചെയ്ത നല്ല കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിന് അനുസൃതമായി ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ അത് ഒട്ടേറെ പ്രയാസം ചിലര്‍ക്ക് ഉണ്ടാക്കുന്നു. അതിന്റെതായ ബഹിസ്ഫുരണങ്ങള്‍ പലതരത്തില്‍ നാട്ടില്‍ നാം കാണുന്ന ഘട്ടമാണിത്- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

content highlights: some people are anxious of government's development activities says chief minister pinarayi vijayan