മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കുന്ന ശശി തരൂർ എംപി (file) |ഫോട്ടോ:twitter.com|ShashiTharoor
തിരുവനന്തപുരം: ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്.
കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്.
അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തുറന്നടിച്ചു. 'ഒരു കോണ്‍ഗ്രസുകാരനാണെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കില്‍ അടിസ്ഥാനപരമായി തരൂര്‍ ഒരു കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് തത്വങ്ങള്‍ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികള്‍ക്ക് പോലും സില്‍വര്‍ ലൈനിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാം. ഉത്തരവാദിത്തപ്പെട്ട ഒരുമനുഷ്യന്‍, ഗവേഷണ ബുദ്ധിയോടെ എല്ലാകാര്യങ്ങളും വിലയിരുത്തുന്ന ഒരാള്‍ അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്. സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കമായിട്ടേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ പിന്തുണച്ച ആളാണ് ഈ എംപി. ഓരോരോ സന്ദര്‍ഭത്തിലും പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നുണ്ടായിട്ടുള്ളത്. അടിയന്തരമായി ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടണം. ഇങ്ങനെ സ്വതന്ത്രനായി പോകാന്‍ അനുവദിക്കാമോ.. പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്', മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിന്റെ വികസനം സംബന്ധിച്ച് ആസ്വാദ്യകരമായി ചര്‍ച്ച നടത്തി. ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വളര്‍ച്ചയില്‍ മുന്നേറേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നമ്മുടെ യുവജനങ്ങള്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും തരൂര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..