സ്വന്തം നാട്ടിൽ അഭയാർഥിയായി സോമൻ; താമസം സൈക്കിളുകൾ കൂട്ടിക്കെട്ടിയൊരുക്കിയ കൂട്ടിൽ


രോഗങ്ങൾ പിടിപെട്ടതോടെ കാട്ടിൽ പോയി വിറകുശേഖരിക്കാനും ദീർഘദൂരം സൈക്കിൾ ചവിട്ടാനും കഴിയാതായി. മൂന്നുവർഷം മുമ്പുവരെ കുറ്റിച്ചൽ ജങ്ഷനടുത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രമായിരുന്നു അഭയം.

• കുറ്റിച്ചൽ തച്ചൻകോട് കോട്ടൂർ റോഡരികിൽ സൈക്കിളിൽ കെട്ടിയുണ്ടാക്കിയ കുടിലിൽ സോമൻ

കാട്ടാക്കട: റോഡരികിൽ റബ്ബർമരങ്ങളുടെ തണലിനുതാഴെ രണ്ട് സൈക്കിളുകൾ കൂട്ടിക്കെട്ടി അതിൽ കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച് ടാർപ്പോളിൻ വലിച്ചുകെട്ടിയ കൂടാരം. ഇതിലാണ് കാട്ടാക്കട ചാരുപാറ സ്വദേശിയായ സോമൻ കഴിയുന്നത്. കുറ്റിച്ചൽ തച്ചൻകോട്-കോട്ടൂർ റോഡരികിലെ ഈ സൈക്കിൾ കുടിലിൽ കഴിയുന്ന സോമൻ വർഷങ്ങളായി സ്വന്തം നാട്ടിൽ അഭയാർഥിയാണ്.

കാളവണ്ടിക്കാരനായ കുട്ടന്റെയും മീനാക്ഷിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയയാളായ സോമൻ ബാല്യംമുതലേ അച്ഛനോടൊപ്പം ചില്ലറ പണികൾ ചെയ്താണ് ജീവിച്ചത്. അന്നന്ന് കിട്ടുന്നത് അന്നത്തിന് പോലും തികയാതെ വന്നതോടെ നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കോട്ടൂർ വനത്തിൽ വിറക് ശേഖരിക്കുന്നവർക്കൊപ്പം കൂടി. വിറക് ശേഖരിച്ച് ഹോട്ടലുകൾക്കും മറ്റാവശ്യക്കാർക്കും വിൽക്കലായിരുന്നു ദീർഘനാൾ ജോലി. കുടുംബം ഭാഗം വച്ചപ്പോൾ 10 സെൻറ് ഭൂമി കിട്ടി. ഭാഗം പിരിഞ്ഞതോടെ സഹോദരങ്ങളും പലവഴിക്കായി.

അവിവാഹിതനായ സോമൻ, അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായി. ഭാഗം വച്ചുകിട്ടിയ ഭൂമി വിൽപന നടത്തി പകരം കൃഷിഭൂമിക്കായി തിരഞ്ഞെങ്കിലും നിരാശയായി ഫലം. ജീവിതച്ചെലവുകൾ കൂട്ടിമുട്ടിക്കാനാകാതെ വന്നതോടെ ഈ പണവും തീർന്നു. വിറക് കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന സൈക്കിൾ മാത്രമായി ബാക്കി.

അതിരാവിലെ കാടുകയറി വിറകുശേഖരിച്ച് സൈക്കിളിൽ കെട്ടി ആവശ്യക്കാർക്ക് എത്തിക്കുന്നത് തുടർന്നു. ആഹാരത്തിനുള്ളത് കിട്ടിയാൽ പണി നിർത്തും. ഇരുട്ടിയാൽ കടത്തിണ്ണകളിൽ ഉറങ്ങും. അലച്ചിലും കഠിനമായ ജോലിയും ആരോഗ്യം ക്ഷയിപ്പിച്ചു. രോഗങ്ങൾ പിടിപെട്ടതോടെ കാട്ടിൽ പോയി വിറകുശേഖരിക്കാനും ദീർഘദൂരം സൈക്കിൾ ചവിട്ടാനും കഴിയാതായി. മൂന്നുവർഷം മുമ്പുവരെ കുറ്റിച്ചൽ ജങ്ഷനടുത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രമായിരുന്നു അഭയം. എന്നാൽ കോവിഡ് മഹാമാരി നിയന്ത്രണങ്ങൾ വന്നതോടെ ഇവിടം ഒഴിയേണ്ടിവന്നു. ഇതോടെയാണ് തച്ചൻകോട് റോഡിൽ കരിംഭൂതത്താൻപാറയിലെ ഒഴിഞ്ഞ കോണിൽ സൈക്കിളിൽ കൂടാരം ഒരുക്കിയത്.

Content Highlights: Soman who made a home using two cycles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented