സൈനികനെ ആദ്യം അടിച്ചത് പോലീസ് തന്നെ; മുഖത്തടിച്ചു, പിടിവലി; സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പുറത്ത് | VIDEO


പരിക്കേറ്റ സഹോദരൻമാരിൽ ഒരാൾ, പോലീസ് മർദിക്കുന്ന ദൃശ്യം

കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഫ്തിയിലുള്ള പോലീസുകാരനായ പ്രകാശ് ചന്ദ്രന്‍ സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പിടിവലിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.

സൈനികനെ ആദ്യം അടിക്കുന്നത് പോലീസുകാരനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസുകാരന്‍ രണ്ടാമതും മുഖത്തടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിഷ്ണു തിരിച്ചടിച്ച് പ്രതിരോധിക്കുന്നത്. തുടര്‍ന്നുള്ള പിടിവലിയില്‍ ഇരുവരും താഴെവീണു. പിടിവലിക്കിടെ വിഷ്ണുവിന്റെ ഷര്‍ട്ട് കീറിയതും മുണ്ട് അഴിഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്.



സൈനികനെ മര്‍ദിച്ച സംഭവം വലിയ വിവാദമായതോടെസൈനികന്‍ സ്റ്റേഷനിലെത്തി മര്‍ദിക്കുന്ന ദൃശ്യമെന്ന് കാണിച്ച് പോലീസുകാര്‍ തന്നെ പുറത്തുവിട്ട വീഡിയോയാണിത്. കേസില്‍ അവസാന പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ പുറത്തുവിട്ട ദൃശ്യങ്ങളാണെങ്കിലും ആദ്യം മര്‍ദിക്കുന്നത് പോലീസുകാരനാണെന്ന് വീഡിയോയില്‍ വ്യക്തമാണ്.

സ്‌റ്റേഷനില്‍ കയറി ഇടിവള ഉപയോഗിച്ച് വിഷ്ണു മര്‍ദ്ദിച്ചുവെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ല. ഈ സംഭവത്തിന് ശേഷമാണ് എസ്.ഐയും സിഐയും സ്‌റ്റേഷനിലേക്ക് വരുന്നത്. പിന്നീടാണ് ഇടിമുറിയിലെത്തിച്ച് വിഷ്ണുവിനേയും സഹോദരനേയും പോലീസ് ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

ഓഗസ്റ്റ് 25-ന് എംഡിഎംഎ കേസില്‍പ്പെട്ടയാളെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് വിഷ്ണുവിനേയും സഹോദരനേയും പോലീസ് മര്‍ദിച്ചതും കേസില്‍ കുടുക്കിയിതും. സംഭവത്തില്‍ എസ്‌ഐ അനീഷ് ഉള്‍പ്പെടെ നാല് പേരെ സ്ഥലംമാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് വിഷ്ണുവിന്റെയും കുടുംബത്തിന്റെയും ആവശ്യം.

Content Highlights: soldier brutally beaten by kilikollur police, cctv footage out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented