തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ട സംസ്ഥാന സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍, ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി.
സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ടത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. വിഷയത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Content Highlights: solar rape case to cbi youth congress protest in trivandrum