സോളാര്‍ പീഡനക്കേസ്: എ.പി. അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ. ചോദ്യംചെയ്തു 


ആര്‍. അനന്തകൃഷ്ണന്‍ | മാതൃഭൂമി ന്യൂസ് 

എ.പി. അബ്ദുള്ളക്കുട്ടി| Photo: Mathrubhumi

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ. ചോദ്യംചെയ്തു. തിരുവനന്തപുരം സി.ബി.ഐ. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ. ചോദ്യംചെയ്യുന്നത്.

നേരത്തെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ക്കെതിരേ സി.ബി.ഐ. അന്വേഷണം നടത്തിയിരുന്നു. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീയെ പീഡിപ്പിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അബ്ദുള്ളക്കുട്ടിക്കും എതിരായ പരാതി.

നേരത്തെ സംസ്ഥാന പോലീസ് ഈ പരാതി അന്വേഷിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടുന്നത്.

ഒരോ നേതാക്കള്‍ക്കും എതിരായ കേസില്‍ പ്രത്യേകം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈബി ഈഡന് എതിരേയുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ അബ്ദുള്ളക്കുട്ടിക്ക് എതിരായ കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയും കേസ് ഉണ്ട്.

ഹൈബി ഈഡന് എതിരേയുള്ള പരാതിയില്‍ എം.എല്‍.എ. ഹോസ്റ്റലില്‍ അടക്കം എത്തി സി.ബി.ഐ. അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹൈബിക്ക് എതിരേ തെളിവ് കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു നേതാക്കള്‍ക്കെതിരെയും അന്വേഷണം തുടരുന്നത്.

Content Highlights: solar rape case: cbi questions ap abdullakutty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented