കോഴിക്കോട്: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? ഓരോ ഗ്രഹണ സമയത്തും ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നത് കാലങ്ങളായി നിലനില്‍ക്കുന്ന പ്രചാരണമാണ്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നാണ് ശാസ്ത്രാന്വേഷികളുടെയും വിദഗ്ദരുടെയും അഭിപ്രായം.
ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കാന്‍ പലയിടങ്ങളിലും പായസവിതരണവും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്സറേ ഫിലിമുകള്‍ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുത്. ഇത് കാഴ്ചശക്തി നഷ്ടപ്പെടാന്‍ വരെ ഇടയാക്കും. സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതില്‍ വില്ലനാകുന്നത്. ഇത്തരത്തില്‍ കാഴ്ച നഷ്ടപ്പെട്ടാല്‍ അതിന് ചികിത്സയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
Content Highlights: solar eclipse 2019 can we eat food during solar eclipse
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..