തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു കമ്മീഷനെ വെക്കണമെന്ന് കെ.മുരളീധരന്‍. അധിക ചിലവുണ്ടായത് കമ്മീഷനെ തീറ്റിപ്പോറ്റാന്‍ വേണ്ടിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സി.പി.എം അനുകൂല സംഘടനയുടെ സഹായം കമ്മീഷന്‍ സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. എങ്ങനെയാണ് ഒരു കത്ത് മാത്രം കമ്മീഷന് നഷ് ടപ്പെട്ടതെന്നും മുരളീധരന്‍ ചോദിച്ചു