തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

സോളാർ കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയിന്മേലാണ് നടപടി. വൈദ്യുതി മന്ത്രി ആയിരിക്കെ സരിത എസ്. നായരിൽ നിന്ന് ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു പരാതി.

പരാതിയിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് വേണ്ടി മുൻകൂർ അനുമതിക്കായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്തത്. ഗവർണറുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ കേസിൽ വിജിലൻസ് അന്വേഷണത്തിന് സാധിക്കൂ.

Content Highlights: Solar case vigilance investigation against aryadan muhammed