സോളാര്‍ കേസ് : ക്ലീന്‍ ചിറ്റ് ഉമ്മന്‍ ചാണ്ടിക്ക് മാത്രം, മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം തുടരുന്നു


ബിജു പങ്കജ്/മാതൃഭൂമി ന്യൂസ്

പരാതിക്കാരി തെളിവുകള്‍ നല്‍കുന്നില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു

ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ, എ.പി. അബ്ദുള്ളക്കുട്ടി | ഫയൽചിത്രം| മാതൃഭൂമി

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ ക്രൈം ബ്രാഞ്ച്. കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍ കുമാര്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും പരാതിക്കാരി തെളിവുകള്‍ നല്‍കുന്നില്ലെന്നും ക്രൈം ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ സുപ്രധാന സാക്ഷിയും പരാതിക്കാരിയുടെ ടീം സോളാര്‍ കമ്പനിയിലെ ജീവനക്കാരനുമായ മോഹന്‍ദാസ് പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചു. സാക്ഷികളില്‍ ചിലര്‍ മരിച്ചു. നേതാക്കള്‍ക്കെതിരെ സാങ്കേതിക തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടെങ്കിലും ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയെങ്കിലും അത് ഹാജരാക്കിയില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംഭവം നടന്നുവെന്ന പറയുന്ന സമയത്തെ അടൂര്‍ പ്രകാശിന്റെ ടൂര്‍ രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ല.മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിലും അന്വേഷണം തുടരുകയാണ്. ഹോട്ടല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നു. ഹോട്ടല്‍ജീവനക്കാരെ ചോദ്യം ചെയ്യുകയും ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിക്കുകയും ചെയ്തു. സംഭവസമയത്തെ വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയില്ല.

ഹൈബി ഈഡനെതിരായ കേസിലെ അന്വേഷണം കുറച്ചുകൂടി മുന്നോട്ടുപോയതായാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സംഭവസമയത്ത് ധരിച്ചിരുന്ന സാരി പരാതിക്കാരി ഹാജരാക്കി, അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സംഭവം നടന്ന സമയത്തെ എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു.

കെസി വേണുഗോപാലിനെതിരേയും എപി അനില്‍ കുമാറിനെതിരെയുള്ള കേസിലും പീഡനം നടന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയിട്ടില്ല. ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ മൊബൈല്‍ ഫോണ്‍ രേഖകളും കിട്ടിയിട്ടില്ല.

സാങ്കേതിക തെളിവുകളും അഭാവം, കാലപ്പഴക്കം എന്നിവ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചതിനു ശേഷമാവും കേസ് ഏറ്റെടുക്കണോ എന്ന് സിബിഐ തീരുമാനിക്കുക.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented