പി.സി ജോര്‍ജിനെ വിടാതെ പരാതിക്കാരി; 'കൂടുതല്‍ തെളിവുണ്ട്, ഹൈക്കോടതിയെ സമീപിക്കും'


പി.സി ജോര്‍ജ് മാന്യമായി പെരുമാറിയെന്ന് ഞാന്‍ പറഞ്ഞില്ല. അന്ന് സംസാരിച്ച വിഷയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്.

പീഡന പരാതിയിൽ അറസ്റ്റിലായ പി സി ജോർജ് ജാമ്യം കിട്ടിയതിനെ തുടർന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നിന്ന് പുറത്തേക്ക് വരുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍ എം.എല്‍.എ, പി.സി. ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും വിടാതെ പരാതിക്കാരി. കീഴ്‌ക്കോടതി ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ട്. പുറത്തുവന്ന സംഭാഷണം തന്റേത് തന്നെയാണെന്നും പരാതിക്കാരി പറഞ്ഞു.

പരാതി നല്‍കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിന് ശേഷം ചികിത്സയിലായിരുന്നു, ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് പരാതി നല്‍കിയതെന്നും അതിന് മുന്‍പ്
തന്റെ ഒരു ബന്ധുവിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

കോടതിക്കോ പോലീസിനോ തെറ്റ് പറ്റിയെന്ന് പറയുന്നില്ല. എന്നാല്‍ തന്നെയും കൂടെ കോടതിക്ക് കേള്‍ക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 'എന്നെ രാഷ്ട്രീയമായി വലിച്ചഴിക്കരുത്. പി.സി. ജോര്‍ജ് മാന്യമായി പെരുമാറിയെന്ന് ഞാന്‍ പറഞ്ഞില്ല. അന്ന് സംസാരിച്ച വിഷയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി കേസില്‍ ഉള്‍പ്പെട്ടയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം. നിയമം അങ്ങനെയിരിക്കെയാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തിട്ടും ജാമ്യം നല്‍കിയത്. ഈയൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കും'-പരാതിക്കാരി ചോദിച്ചു.

ശനിയാഴ്ചയല്ല പരാതി കൊടുത്തത്. രണ്ടാഴ്ച മുന്‍പ് പരാതി നല്‍കിയിരുന്നു. പോലീസിന് അവരുടേതായ ചില നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാവാം അറസ്റ്റ് ശനിയാഴ്ച നടന്നതെന്നും പരാതിക്കാരി പറഞ്ഞു.

ഫെബ്രുവരി 10-ന് വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404-ാം നമ്പര്‍ മുറിയില്‍ പി.സി. ജോര്‍ജ് പരാതിക്കാരിയെ സ്വര്‍ണക്കടത്തുകേസ് ചര്‍ച്ചചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബലപ്രയോഗം നടത്തിയെന്നും ഫോണിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പരാതിയിലുണ്ട്. ഐ.പി.സി. 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരമാവധി അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.


Content Highlights: Solar Case complainant will file an appeal in High Court against PC George

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented