ബോറടി മാറ്റാന്‍ സാമൂഹികമാധ്യമ പരീക്ഷ, സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ചോദ്യ പേപ്പര്‍


-

പാലക്കാട്: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് സജീവമായി നില്‍ക്കുന്ന ഒരുകൂട്ടരുണ്ട് സോഷ്യല്‍ മീഡിയയയില്‍. വെറുതേ ഫേസ്ബുക്ക്, വാട്‌സാപ്പ് തിരയല്‍ മാത്രമല്ല. വീട്ടിലിരിക്കുമ്പോള്‍ ഏറ്റവും പുതുമയോടെ എന്തുചെയ്യാമെന്ന ഗവേഷണംതന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. ട്രോളന്മാരും സടകുടഞ്ഞെണീറ്റതോടെ കഥ അതുക്കും മേലെ.

ആരുടേതാണാ ചോദ്യപ്പേപ്പര്‍

സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജാക്കിക്ക് മുമ്പ് എന്തിന്റെ കച്ചവടമായിരുന്നു? സി.ഐ.ഡി. മൂസയിലെ മൂസ എന്തിന്റെ ചുരുക്കപ്പേരാണ്? പ്രേമം സിനിമയിലെ ജോര്‍ജ്, ശംഭു, കോയ എന്നിവര്‍ പഠിച്ച ഡിഗ്രി കോഴ്‌സ് ഏതാണ്?

കുറച്ചുനാളുകളായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കളികളിലൊന്നാണിത്. ചോദ്യങ്ങള്‍ കേള്‍ക്കുന്‌പോഴേ ഒന്നിരുത്തി ചിന്തിച്ചുതുടങ്ങും. ഇനി ഇത് ഒറ്റവാക്കില്‍ ഉത്തരമെഴുതല്‍ മാത്രമല്ല. ചേരുംപടി ചേര്‍ക്കാനും സന്ദര്‍ഭം വ്യക്തമാക്കാനും തുടങ്ങി മൊത്തത്തില്‍ ഒരു യു.പി. സ്‌കൂള്‍ കുട്ടിയുടെ ചോദ്യപ്പേപ്പറിന്റെ മാതൃക. ഇനി ചോദ്യകര്‍ത്താവിനെക്കൂടി കണ്ടെത്താം.

സമ്പൂര്‍ണ ലോക്ക്ഡൗണിനും ഒരുദിവസംമുമ്പ് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലെ എം.എസ്‌സി. സൈക്കോളജി വിദ്യാര്‍ഥിയായ അഷ്!ഫാക്ക് ജാഫറും സുഹൃത്ത് ഷെഫീക്കും ചേര്‍ന്ന് ലോക്ക്ഡൗണിലിരിക്കുന്നവര്‍ക്കായി ഒരു ചോദ്യപ്പേപ്പര്‍ തയ്യാറാക്കി. വായിക്കുന്നവരെ ഒന്നിരുത്തിച്ചിന്തിപ്പിക്കണം, ഒപ്പം ചിരിപ്പിക്കണം. അതായിരുന്നു ലക്ഷ്യം.

വെറുതേയിരുന്ന് മടുത്തവര്‍ക്ക് ഇന്നാ പിടിച്ചോ എന്നരീതിയിലെത്തിയ ചോദ്യപ്പേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ പിന്നെ സമയമെടുത്തില്ല.

മലപ്പുറം എടവണ്ണ ചാത്തല്ലൂര്‍ സ്വദേശിയാണ് അഷ്ഫാക്ക്. കോഴിക്കോട് സ്വദേശിയാണ് സുഹൃത്ത് ഷെഫീക്ക്. ഡിസൈനിങ്ങിലെ താത്പര്യമാണ് അഷ്ഫാക്കിനെ പുത്തന്‍ ആശയത്തിലേക്ക് തിരിച്ചത്.

പുതിയ ചോദ്യപ്പേപ്പര്‍ വരുംദിവസങ്ങളില്‍ ഇറക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഷ്ഫാക്ക് പറഞ്ഞു.

Content Highlights: social media viral question paper for quarantine time

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented