Photo: facebook.com|advveenanair1|
കോട്ടയം: ഒരിക്കല്‍ കടുത്ത ശത്രുക്കളായിരുന്ന ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ ട്രോളി സോഷ്യല്‍ മീഡിയ. പിതാവ് കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സമരങ്ങളും നിയമസഭയിലെ കയ്യാംങ്കളിയും ഓര്‍ത്തെടുത്താണ് സോഷ്യല്‍ മീഡിയ ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ ട്രോളുന്നത്. പ്രധാാന ട്രോള്‍ പേജുകളുടെയെല്ലാം കഴിഞ്ഞ ദിവസത്തെ ഇഷ്ട വിഷയം ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ആയിരുന്നു.

എല്‍ഡിഎഫ് നേതാക്കളും പാര്‍ട്ടിയും മാണിയ്ക്കും കേരളാ കോണ്‍ഗ്രസിനും എതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമെല്ലാം കുത്തിപ്പൊക്കാന്‍ സോഷ്യല്‍ മീഡിയ മറന്നില്ല. കുത്തിപ്പൊക്കല്‍ കലാപരിപാടിയെ മുന്നില്‍ നിന്ന് നയിച്ചത് കോണ്‍ഗ്രസ് നേതാക്കന്‍മാരും സംഘടനാ പ്രതിനിധികളും ആണ്.

ആന്റണി ജോണ്‍ എംഎല്‍എയുടെ കുപ്പായം കൊള്ളാമല്ലേ സഖാക്കളെ' എന്ന അടിക്കുറുപ്പോടെയാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍. എല്‍ഡിഫിനെ ട്രോളിയത്.

ബാര്‍ കോഴ വിവാദം കത്തിനിന്ന സമയത്ത് അഴിമതി വീരന്‍ കെഎം മാണിയുടെ കുടുംബ സഹായനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതിയ വസ്ത്രം ധരിച്ച് ആന്റണി ജോണ്‍ എംഎല്‍എയും ഡിവൈഎഫ്ഐ . നേതാക്കളും സംഭാവന പിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു വീണയുടെ കുത്തിപ്പൊക്കല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ എ.എം ഷസീര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ കെ.എം മാണിയ്‌ക്കെതിരെ ഉന്നയിച്ച പ്രസ്താവനകളും വീണ കുത്തിപ്പൊക്കിയവയില്‍ ഉള്‍പ്പെടും.

Content Highlight: Social media troll Jose K Mani LDF entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..