പി ജയരാജൻ | ഫോട്ടോ: കെ.കെ സന്തോഷ്|മാതൃഭൂമി
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി ജയരാജനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ജയരാജന് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ജയരാജന് സെക്രട്ടറിയേറ്റില്‍ ഇല്ല, എന്നാല്‍ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളില്‍ അല്ല ജനഹൃദയങ്ങളിലാണ് സ്ഥാനം എന്നെല്ലാമാണ് ഫെയ്സുബുക്ക് പോസ്റ്ററില്‍ പറയുന്നത്. നേരത്തെ വിവാദമാവുകയും പാര്‍ട്ടി വിലക്കുകയും ചെയ്ത ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനവും പോസ്റ്റുകള്‍ക്കൊപ്പം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന പേജില്‍ ജയരാജന് അനുകൂല പോസ്റ്റുകള്‍ ഇടുന്നതിനെ നേരത്തെ പാര്‍ട്ടി വിലക്കിയിരുന്നു. വ്യക്തി ആരാധനയാണ് ഇത്തരം പോസ്റ്റുകളെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നത്. ഇതിനിടെയാണ് വീണ്ടും ജയരാജനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റുകള്‍ പേജില്‍ സജീവ ചര്‍ച്ചയായത്.
.jpg?$p=a80322e&&q=0.8)
Content Highlights: social media campaign in favor of P Jayarajan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..