കെ-റെയില്‍: സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം


പ്രതീകാത്മക ചിത്രം | photo: mathrubhumi

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം. നിയമോപദേശം അടങ്ങിയ കുറിപ്പ് എ.ജി. റവന്യൂ വകുപ്പിന് കൈമാറി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും സമൂഹികാഘാതപഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഇതോടൊപ്പം, റെയില്‍വേ ഭൂമിയിലൂടെ കെ-റെയില്‍ പദ്ധതി കടന്നുപോകുന്നത് സംബന്ധിച്ച പഠനവും പൂര്‍ത്തിയായി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ് പദ്ധതിയുടെ സമൂഹികാഘാത പഠനം നടത്തുന്നതും മഞ്ഞനിറത്തിലുള്ള കോണ്‍ക്രീറ്റ് കുറ്റി സ്ഥാപിക്കുന്നതും നിര്‍ത്തിവെച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ പദ്ധതി മുന്നോട്ടുപോകില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സമൂഹികാഘാത പഠനം നിലച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അനുകൂലമായ നിയമോപദേശമാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

റവന്യൂവകുപ്പാണ് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്. അനുകൂലമായ നിയമോപദേശം അടങ്ങുന്ന ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും സമൂഹികാഘാതപഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

ഇതോടൊപ്പം, കെ-റെയില്‍ പദ്ധതി റെയില്‍വേ ഭൂമിയിലൂടെ കടന്നുപോകുന്നത് സംബന്ധിച്ച പഠനവും പൂര്‍ത്തിയായി. 186 ഹെക്റ്റര്‍ റെയില്‍വേ ഭൂമി കെ-റെയിലിന് വേണ്ടി ഏറ്റെടുക്കേണ്ടിവരും. അതുമായി ബന്ധപ്പെട്ട് നടപടികളുമായും കെ-റെയില്‍ മുന്നോട്ടുപോകുകയാണ്.

നേരത്തെ, സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കെ- റെയില്‍ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: social impact study on K-Rail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented