തിരുവനന്തപുരം: ശോഭനാ ജോര്‍ജ് കേരള ഖാദിബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി എന്നാണ് സൂചനകള്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചുമതലയേറ്റവര്‍ രാജിവെക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി. കഴിഞ്ഞ ദിവസം ശോഭനാ ജോര്‍ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

മൂന്നര വര്‍ഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു രാജിക്ക് ശേഷം ശോഭന ജോര്‍ജിന്റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ പ്രതികരിച്ചു. 

content highlights: Sobhana George resigns as Kerala Khadi Board chairperson