തൃശ്ശൂർ: ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുന്നു. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് ശോഭയുടെ നിലപാട്. എന്നാൽ ശോഭ സുരേന്ദ്രനുമായി യാതൊരു പ്രശ്നവുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി തൃശ്ശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിലാണ് ബി.ജെ.പി. യോഗം ചേരുന്നത്. കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി. രാധാകൃഷ്ണൻ ഉൾപ്പടെയുളളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ശോഭ സുരേന്ദ്രന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അവരുമായി താൻ രണ്ടു തവണ ചർച്ച നടത്തിയതായും രാധാകൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞിരുന്നു. പാർട്ടിയോട് ശോഭ സുരേന്ദ്രന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights:Sobha Surendran stays away from BJP state office bearers meeting