കോഴിക്കോട്: തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ്
താന്‍ ബിജെപിയിലേക്ക് വന്നത്. സ്ഥാന മോഹി ആയിരുന്നെങ്കില്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനുമായ പി.എസ് ശ്രീധര്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള വിയോജിപ്പ് പരസ്യമാക്കിയതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചത്. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.

നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്. വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

content highlights: Sobha Surendran on friction inside BJP