പാലക്കാട്:  രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ കര്‍ഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികള്‍ ഇന്ത്യയെ  അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാര്‍ഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാന്‍ ഒരു ദേശ സ്‌നേഹിക്കും കഴിയില്ലെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Sobha Surendran FB post

ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രത്യക്ഷ സമരത്തില്‍ കോണ്‍ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്. ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു

Content Highlights: farmers protest turned violent