തിരുവനന്തപുരം:  എസ്.എന്‍.സി ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹൈക്കോടതി ചില പ്രതികള്‍ വിചാരണ നേരിടണം എന്ന പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്.

അങ്ങനെ അഴിമതി നടന്നെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം അന്നത്തെ മന്ത്രിസഭയ്ക്കുണ്ട്, മന്ത്രിക്കുണ്ട്. ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥരെ മാത്രം പഴിചാരുന്നത് ശരിയല്ല.

കോടതിയുടെ കണ്ടെത്തലുകള്‍ വിസ്മരിക്കാനാകില്ല. സിഎജിയുടെ കണ്ടെത്തലുണ്ട്. അതിനാല്‍ നീതിതേടി മേല്‍ക്കോടതിയിലേക്ക് സിബിഐ പോകണമെന്നും കുമ്മനം ആവശ്യപ്പെട്ടു