പാഴ്‌സൽ വാങ്ങിയ പൊറോട്ട പൊതിയിൽ കണ്ടെത്തിയ പാമ്പിന്റെ തോൽ
നെടുമങ്ങാട്: ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില്‍ പാമ്പിന്റെ തോല്‍. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് അമ്മ പ്രിയ ഭക്ഷണപൊതി വാങ്ങിയത്. മകള്‍ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചുവെന്നും പ്രിയ പറഞ്ഞു.
നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാമ്പിന്റെ തോലാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. പാമ്പിന്റെ പുറം ഭാഗം പത്രക്കടലാസില്‍ പറ്റിപിടിച്ച് ഇരുന്നതാക്കാമെന്നാണ് അനുമാനം.
ഹോട്ടലിന് ഫുഡ് സേഫ്റ്റി ലൈസന്‍സും നഗരസഭയുടെ ലൈസന്‍സുമുണ്ട്. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. കിരണ്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ സക്കീര്‍ ഹുസൈന്‍, അര്‍ഷിത, ഇന്ദു , സജീന, ജെ.എച്ച് ഐമാരായ രമ്യ, ശബ്‌ന തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Content Highlights: Snake skin found on food package purchased from hotel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..