തീവണ്ടിയിൽ കണ്ട പാമ്പ്
കോഴിക്കോട്: തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടത് യാത്രക്കാരെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തീവണ്ടി തിരൂരിലെത്തിയപ്പോഴാണ് യാത്രക്കാരിലൊരാള്‍
പാമ്പിനെ കണ്ടത്. എസ്.5 സ്ലീപ്പര്‍കോച്ചിലെ ബെര്‍ത്തുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്.
യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് മറ്റ് ചില യാത്രക്കാര്‍ ബഹളം വെച്ചതോടെ പിടിവിട്ടു. പിന്നെ കമ്പാര്‍ട്‌മെന്റ് മുഴുവന്‍ പാമ്പിന്റെ യാത്ര.
ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ റെയല്‍വേ കണ്‍ട്രോള്‍ ബോര്‍ഡില്‍ വിവരം അറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം. രാത്രി 10.15-ന് കോഴിക്കോട്ടെത്തിയ തീവണ്ടിയില്‍ പരിശോധന നടത്തി കണ്ടെത്തിയെങ്കിലും ആളുകള്‍ ബഹളം വെച്ചതോടെ പാമ്പ് വീണ്ടും തെന്നിമാറി ഇഴഞ്ഞ് നീങ്ങി.
യാത്രക്കാരെ ഇറക്കി ലഗേജടക്കം പരിശോധിച്ചെങ്കിലും അപ്പോഴേക്കും പാമ്പ് അതിന്റെ വഴിക്ക് പോയിരുന്നു. പിന്നീട് 11.10 ന് ആണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി തീവണ്ടി യാത്ര തുടര്‍ന്നത്.
Content Highlights: Snake In Train
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..