തപാല്‍ ചാക്കില്‍ പാമ്പ്; തപാല്‍ ഉരുപ്പടികളുടെ സുരക്ഷയെപ്പറ്റി ആശങ്ക


കഴിഞ്ഞ ദിവസം പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ തപാലുരപ്പടികൾ നിറച്ച ചാക്കിൽ ഉണ്ടായ പാമ്പ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ തപാല്‍ ഉരുപ്പടിനിറച്ച ചാക്കില്‍ ചത്ത പാമ്പിനെ കിട്ടിയ സംഭവത്തില്‍ ഉയരുന്നത് തപാല്‍ ഉരുപ്പടികളുടെ സുരക്ഷയെപ്പറ്റിയുള്ള ചോദ്യങ്ങള്‍. കഴിഞ്ഞദിവസം തീവണ്ടിയിലൂടെ പയ്യന്നൂരിലെത്തിച്ച തപാല്‍ ഉരുപ്പടികളുടെ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ജീവനില്ലാത്ത പാമ്പിനെ കിട്ടിയത്. മലബാര്‍ എക്‌സ്പ്രസില്‍ പയ്യന്നൂരിലെത്തിച്ച പാഴ്സലുകള്‍ നേരേ പയ്യന്നൂര്‍ പോസ്റ്റ് ഓഫീസിലെത്തിക്കുകയായിരുന്നു.

ഗുണനിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ ചാക്കുകളാണ് തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു.



എങ്കിലും അധികൃതര്‍ ഇത് കണക്കിലെടുത്തിരുന്നില്ല. തപാല്‍ വകുപ്പിന്റെ തന്നെ കട്ടിയുള്ള നീല കവറിലാണ് തപാല്‍ ഉരുപ്പടികള്‍ കൈകാര്യം ചെയ്യേണ്ടത്. ഈ ചാക്കുകള്‍ക്ക് പകരം കഴുകിയെടുത്ത വളചാക്കുകളില്‍ പോലും പലപ്പോഴും തപാല്‍ സാധനങ്ങള്‍ കൈമാറ്റം ചെയ്തിട്ടുള്ളതായി ആരോപണമുണ്ട്. ഇത്തരം ഗുണമേന്മ കുറഞ്ഞ ചാക്കുകള്‍ മഴയത്തുകിടന്ന് നനഞ്ഞ് തപാലുകള്‍ നശിച്ച സംഭവങ്ങളുമുണ്ടായിരുന്നു. വകുപ്പ് ഇപ്പോള്‍ ഉപയോഗിക്കുന്ന മിക്ക ചാക്കുകള്‍ക്കും തുളയുള്‍പ്പെടെ ഉണ്ടെന്നും ഇതൊന്നും കാര്യമാക്കാതെയാണ് തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യപ്പെടേണ്ടിവരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

തുളവീണ ചാക്കില്‍ കയറിക്കൂടിയ പാമ്പാണ് പയ്യന്നൂരില്‍ എത്തിയതെന്ന വിലയിരുത്തലിലാണ് ജീവനക്കാരുള്ളത്. തപാല്‍ ഉരുപ്പടികള്‍ എറിഞ്ഞാണ് തീവണ്ടികളിലേക്ക് കയറ്റുന്നതും ഇറക്കുന്നതും. ജീവനോടെ കയറിയ പാമ്പ് ഇതിനിടെ ചത്തതാകാമെന്നും ജീവനക്കാര്‍ പറയുന്നു.


Content Highlights: snake, kerala postal circle, kannur,payyannur post office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented