ബത്തേരി: വയനാട്ടില്‍ സ്‌കൂള്‍മുറ്റത്തു നിന്നു പാമ്പുകടിയേറ്റെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരിക്കു സമീപം ബീനാച്ചി ഗവ. എച്ച്.എസ്.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റെയ്ഹാനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ നില ഗുരുതരമല്ല.

Content Highlights: Snake bites second standard student at wayanad