സുപ്രീംകോടതി (Photo: പി.ജി.ഉണ്ണികൃഷ്ണൻ)
ന്യൂഡല്‍ഹി: എസ്.എന്‍. കോളജുകളിലെ 60 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍, അധ്യാപക നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥി അനു ജയപാലിന് നിയമനം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള നാലു ശതമാനം സംവരണം നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടി അനു ജയപാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി 60 അധ്യാപകരുടെ നിയമനം റദ്ദാക്കിയത്. ഇതിന് എതിരെ എസ്.എന്‍. മാനേജ്മെന്റും, നിയമനം റദ്ദാക്കപ്പെട്ട അധ്യാപകരും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിയമനം റദ്ദാക്കിയെങ്കിലും ഹര്‍ജികാരിയായ അനു ജയപാലന് നിയമനം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നില്ല. ഇതിന് എതിരെ അനുവും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി 2021 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അനുവിന് ജോലി നല്‍കാന്‍ ഉത്തരവിട്ടു. അതേസമയം, മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ലഭിക്കില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എസ്.എന്‍. മാനേജ്മെന്റിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, അഭിഭാഷകരായ രാജന്‍ ബാബു, റോയ് എബ്രഹാം എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്. നിയമനം നഷ്ടപെട്ട അധ്യാപകര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.വി. വിശ്വനാഥന്‍, സിദ്ധാര്‍ഥ് ദാവെ, അഭിഭാഷകരായ പി.എസ്. സുധീര്‍, ആന്‍ മാത്യു എന്നിവര്‍ ഹാജരായി. അനു ജയപാലിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ വി. ചിദംബരേഷ്, പി.എന്‍. രവീന്ദ്രന്‍ എന്നിവരാണ് ഹാജരായത്.
Content Highlights: sn colleges kerala teachers appointment supreme court kerala high court anu jayapal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..