പൊടിച്ച് പാല്‍പ്പൊടിയില്‍ കലര്‍ത്തി, ദ്രാവകമാക്കി തോര്‍ത്ത് മുക്കി; സ്വര്‍ണക്കടത്തിന്റെ പുതുവഴികള്‍


കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച സ്വർണം

മട്ടന്നൂര്‍: പരിശോധനയില്‍ പിടിക്കപ്പെടാതെ സ്വര്‍ണം കടത്താന്‍ പുത്തന്‍വഴികള്‍ പരീക്ഷിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങള്‍. സ്വര്‍ണലായനിയില്‍ തോര്‍ത്ത് മുക്കിയും അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചും പൊടിയാക്കി പാല്‍പ്പൊടിയില്‍ കലര്‍ത്തിയുമാണ് സ്വര്‍ണക്കടത്ത്. രണ്ടുദിവസത്തിനിടെ 48 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ചത്. രണ്ടുപേരില്‍നിന്നായി ഒരുകിലോയോളം സ്വര്‍ണം പിടിച്ചെടുത്തു.

മുഴപ്പിലങ്ങാട് സ്വദേശി നജീബില്‍നിന്നാണ് നാല് തോര്‍ത്തുകളില്‍ മുക്കിയ രീതിയില്‍ സ്വര്‍ണം പിടിച്ചത്. രാസലായനിയില്‍ സ്വര്‍ണം ചേര്‍ത്ത് തോര്‍ത്തില്‍ മുക്കിയാണ് കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ എളുപ്പം പിടിക്കാന്‍ സാധിക്കില്ലെന്നതാണ് ഇത്തരം രീതികള്‍ പിന്തുടരുന്നതിന് കാരണം. സ്വര്‍ണമിശ്രിതം അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചതും ഇയാളില്‍നിന്ന് പിടികൂടി. ആകെ 37 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. നജീബ് ദുബായില്‍നിന്നാണ് കണ്ണൂരിലെത്തിയത്. സംശയത്തെത്തുടര്‍ന്ന് നാലു തോര്‍ത്തുകളും അടിവസ്ത്രങ്ങളും കസ്റ്റംസ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.



കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് നിഷാനില്‍നിന്ന് 11 ലക്ഷം രൂപ വരുന്ന 215 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. പൊടിരൂപത്തിലുള്ള സ്വര്‍ണം പാല്‍പ്പൊടി, കോഫിക്രീം പൗഡര്‍, ഓറഞ്ച് ടാഗ് പൗഡര്‍ എന്നിവയ്‌ക്കൊപ്പം പായ്ക്കറ്റിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ.വി.ശിവരാമന്‍, സി.വി.ജയകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചത്.

Content Highlights: gold smuggling, kerala gold smuggling through airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented