രണ്ടാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് സ്മിജപത്മ സുബ്ബറാവുവിന് നൽകുന്നു
ആലുവ: സമ്മര്‍ ബംപറില്‍ രണ്ടാം സമ്മാനമായ 25 ലക്ഷമടിച്ച ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ഉടമ 'പറന്നെത്തി'. പണം നല്‍കി പറഞ്ഞുവെച്ച ടിക്കറ്റ് ഇവര്‍ക്ക് കൈമാറാന്‍ ഏജന്റ് സ്മിജയും കാത്തിരുന്നു. ചെന്നൈ ത്യാഗരാജനഗര്‍ 22/14 ഭഗവന്തനം സ്ര്ടീറ്റില്‍ പി. പത്മ സുബ്ബറാവുവാണ് തിങ്കളാഴ്ച ആലുവയിലെത്തി ബംപര്‍ ടിക്കറ്റ് കൈപ്പറ്റിയത്. ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്ന പത്മ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് സമ്മാനമടിച്ച ടിക്കറ്റ് സ്മിജയ്‌ക്കൊപ്പം ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈമാറി.
ആന്ധ്രപ്രദേശിലെ നെല്ലൂരാണ് പത്മയുടെ ജന്മദേശം. ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയില്‍ സഹോദരന്‍മാരുമുണ്ട്. തീര്‍ത്ഥാടകയായ പത്മ കേരളത്തില്‍ പതിവായി എത്താറുണ്ട്.
കഴിഞ്ഞ വര്‍ഷം സമ്മര്‍ ബംപറില്‍ ആറുകോടിയുടെ ഒന്നാം സമ്മാനം സ്മിജ വിറ്റ ലോട്ടറിക്കായിരുന്നു. 2021 മാര്‍ച്ച് 21-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. പാലച്ചുവട് ചന്ദ്രന്‍ സ്മിജയോട് ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ടിക്കറ്റിനാണ് സമ്മാനമടിച്ചത്. യാതൊരു മടിയുംകൂടാതെ ഈ ടിക്കറ്റ് ചന്ദ്രന് കൈമാറിയതോടെ സ്മിജ താരമായി.
ഇതേസമയം, കേരളത്തിലുണ്ടായിരുന്ന പത്മ, സ്മിജയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് അഭിനന്ദിച്ചു. പിന്നീട് സ്മജിയുടെ പക്കല്‍നിന്ന് പതിവായി ലോട്ടറി വാങ്ങുകയും ചെയ്തു.
ഇത്തവണ സമ്മര്‍ ബംപറില്‍ രണ്ടാം സമ്മാനമടിച്ച എസ്.ഇ. 703553 നമ്പര്‍ ടിക്കറ്റിനായി പത്മ ബാങ്കിലൂടെ സ്മിജയ്ക്ക് പണം അയച്ചുനല്‍കുകയായിരുന്നു. ടിക്കറ്റ് സൂക്ഷിച്ചു വെച്ച സ്മിജ, സമ്മാനമടിച്ചപ്പോള്‍ പത്മയെ വിവരം അറിയിച്ചു. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ നല്‍കിയ ശേഷം പത്മ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പോയി. ചൊവ്വാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങും.
Content Highlights: Smija handed over the bumper ticket-lottery tickets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..