KSRTCക്ക് ബസ്, കുടുംബശ്രീക്ക് ഇ ഓട്ടോ; സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ 300 കോടി വകമാറ്റും


നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന 25 പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. നഗരസഭ നേരിട്ടും അനർട്ട്, കെ.എസ്.ആർ.ടി.സി., സ്മാർട്ട് സിറ്റി എന്നിവരാകും ഇവ നടപ്പാക്കുന്നത്

സ്മാർട്ട് സിറ്റി പദ്ധതിയുടെ ലോഗോ | Photo: Facebook(Smart Trivandrum)

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം തുടങ്ങാത്ത റോഡ് പദ്ധതികൾ ഉപേക്ഷിച്ച് തുക വകമാറ്റാൻ തീരുമാനം. 300 കോടി രൂപയാണ് വകമാറ്റി ചെലവഴിക്കുന്നത്. സ്മാർട്ട് പദ്ധതിയുടെ കാലാവധി കഴിയുന്നതിനു മുമ്പ് അനുവദിച്ച പണം ചെലവഴിക്കാൻ പുതിയ പദ്ധതികൾക്ക് വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗം അനുമതി നൽകി. നിർമാണം തുടങ്ങിയ 17 റോഡുകൾ പൂർത്തിയാക്കാൻ പുതിയ കരാറുകാരെ കണ്ടെത്താൻ റീ ടെൻഡർ ചെയ്തിട്ടുണ്ട്.

നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന 25 പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. നഗരസഭ നേരിട്ടും അനർട്ട്, കെ.എസ്.ആർ.ടി.സി., സ്മാർട്ട് സിറ്റി എന്നിവരാകും ഇവ നടപ്പാക്കുന്നത്. നഗരത്തിലെ സർക്കാർ ഓഫീസുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. ഓഫീസുകളുടെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി സൗരോർജത്തിൽനിന്ന് കണ്ടെത്തുന്നതാണ് പദ്ധതി. കോർപ്പറേഷന്റെ പ്രധാന ഓഫീസും സോണൽ ഓഫീസുകളും സമ്പൂർണമായി ഡിജിറ്റൈസ് ചെയ്യും. ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തും.നഗരത്തിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്താൻ ഇലക്ട്രിക് ബസുകൾ വാങ്ങും. 100 ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറും. കൂടാതെ നാല് ഇലക്ട്രിക് ബസുകൾ മെഡിക്കൽ കോളേജിലും ആർ.സി.സി.യിലുമായി സർവീസ് നടത്തും. നഗരത്തിൽനിന്ന് ഈ ആശുപത്രികളിലേക്കും തിരിച്ചും സൗജന്യയാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

100 ഇ-ഓട്ടോറിക്ഷകൾ വാങ്ങി കുടുംബശ്രീക്ക് നൽകും. നഗരത്തിന്റെ വിവിധ ഭാഗത്തായി സ്മാർട്ട് തട്ടുകടകൾ സ്ഥാപിക്കും. കടയിലും പരിസരത്തും ശുചിത്വം ഉറപ്പാക്കും. മികച്ച ഭക്ഷണം നൽകാനും ശ്രദ്ധിക്കും. മലിനജലവും മറ്റ് മാലിന്യവും സംസ്കരിക്കാൻ സൗകര്യമുണ്ടാക്കും. സൗരോർജ വിളക്കുകൾ സ്ഥാപിക്കും. 10 സ്മാർട്ട് തട്ടുകട തുറക്കുകയാണ് ലക്ഷ്യം. അനുയോജ്യമായ സ്ഥലം കണ്ടെത്തി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും. സൗരോർജ വിളക്കുകൾ, മുലയൂട്ടൽ കേന്ദ്രം, ശൗചാലയം, പരസ്യ ബോർഡുകൾ, നിരീക്ഷണ ക്യാമറ തുടങ്ങിയവ കാത്തിരിപ്പുകേന്ദ്രങ്ങളിലുണ്ടാകും.

നഗരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ മൊബൈൽ ക്രിമറ്റോറിയം വാങ്ങും. മൃഗങ്ങൾക്കായും ശ്മശാനമൊരുക്കും. 2023 ജൂണിലാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. പദ്ധതിവിഹിതം നഷ്ടമാകാതിരിക്കാനാണ് തുക മറ്റുള്ളവയ്ക്കായി വിനിയോഗിക്കുന്നത്. കരാറുകാരുടെ നിസ്സഹകരണം മൂലം 35 റോഡുകളുടെ നിർമാണമാണ് ഉപേക്ഷിച്ചത്. നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നവ നടപ്പാക്കാനാണ് പുതിയ പദ്ധതികൾക്ക് രൂപം നൽകിയത്.

Content Highlights: 300 crore will be diverted from the Smart City project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented