കൊച്ചി: കൊച്ചിയിലെ ആദ്യത്തെ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ചു. വൈറ്റില മൊബിലിറ്റി ഹബിൽനിന്നായിരുന്നു ആദ്യ സർവീസ്. കേരള മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സി.ഇ.ഒ. ജാഫർ മാലിക് ബസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
രണ്ട് ദിവസത്തെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് സർവീസ് ആരംഭിച്ചത്. വൈറ്റില - വൈറ്റില റൂട്ടിലാണ് സ്മാർട്ട് ബസ് സർവീസ് നടത്തുന്നത്. കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് സർവീസ്. കെ.എം.ആർ.എല്ലുമായി കരാർ ഒപ്പുവച്ച ഒരുകൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കൊച്ചി സ്മാർട്ട് ബസ് കൺസോർഷ്യത്തിലെ അംഗങ്ങൾ.
കൊച്ചി വൺ കാർഡ് ഉപയോഗിച്ച് ടിക്കറ്റ്, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ബസ് എവിടെയെന്ന് കണ്ടെത്താവുന്ന സംവിധാനം, എമർജൻസി ബട്ടണുകൾ, നിരീക്ഷണ ക്യാമറകൾ, ലൈവ്സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇൻസ്പെക്ടർമാർ, ഓൺലൈൻ ടിക്കറ്റിംഗ് ആപ്പ് എന്നിവ ബസുകളുടെ പ്രത്യേകതയാണ്.
Content Highlights:Smart bus service starts today in Kochi