കോട്ടക്കല്‍:  കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ റോഡ് അപകടങ്ങള്‍ നിത്യ സംഭവങ്ങളാകുമ്പോള്‍ യാത്രക്കാരെ വെട്ടിലാക്കി ദിശാ ബോര്‍ഡുകള്‍. 

ചങ്കുവെട്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോര്‍ഡില്‍ ദിശ വ്യക്തമാക്കിയിരിക്കുന്നത് വളരെ ചെറുതായതിനാല്‍ യാത്രക്കാര്‍ക്ക് കാണാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ തെറ്റായ ദിശയില്‍ വാഹനം ഓടിച്ച് അപകടം ക്ഷണിച്ചുവരുത്തുന്ന സ്ഥിതിയാണ് നിലവിലുളളത്. കൂടാതെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കാല്‍ നടയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. 

കോട്ടക്കലിന്റെ ഹൃദയഭാഗമായ ചങ്കുവെട്ടി ജംഗ്ഷനിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയി മാസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തത് കാല്‍നടയാത്രക്കാരെയും ദുരിതത്തിലാഴ്ത്തുകയാണ്.