എസ്.എം.എ രോഗബാധിതയായ അഫ്ര വിടപറഞ്ഞു; കുഞ്ഞു സഹോദരനായി നടത്തിയ അഭ്യര്‍ഥന കണ്ണീരോര്‍മ


അഫ്രയും മുഹമ്മദും

കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ സമാഹരിച്ചിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ സഹായമാണ് ലഭിച്ചത്. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണം ഒഴുകിയെത്തുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

Content Highlights: SMA-afflicted Afra passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented