പോലീസ് കസ്റ്റഡിയിലെടുത്ത കാർ. photo: mathrubhumi news/screen grab
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാര്‍ ആണിത്.
ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസിനെ വിമര്‍ശിച്ചും കര്‍ഷക സമരത്തെ അനുകൂലിച്ചുമുള്ള മുദ്രാവാക്യങ്ങളും വാഹനത്തില്‍ എഴുതിയിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്.
വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എആര്‍ ക്യാമ്പിലേക്ക് മാറ്റി.
ബോംബ് സ്‌ക്വാഡ് അടക്കമെത്തി കാര്‍ വിശദമായി പരിശോധിച്ചു. അസ്വഭാവികമായി ഒന്നും കാറില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. രത്തന്‍ സിങ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഒരു മാനസിക രോഗിയെ പോലെയാണ് ഇയാള്‍ പെരുമാറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
content highlights: slogan against PM Modi, car was taken into police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..