പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ എല്ലാ വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുന്നത് നഷ്ടമാകുമെന്ന് ഡിപിആര്‍. യാത്രക്കാര്‍ കുറയുമെന്ന വിലയിരുത്തലിലാണ് തിരുവനന്തപുരം വിമാനത്താവളവുമായി കെ-റെയിലിനെ ബന്ധിപ്പിക്കാനുള്ള ആലോചന ഉപേക്ഷിച്ചത്. തിരുവനന്തപുരം വിമാനത്താവളവുമായി സില്‍വര്‍ലൈന്‍ പാതയെ ബന്ധിപ്പിച്ചാല്‍ അത് ലാഭമായിരിക്കില്ലെന്നാണ് ഡിപിആര്‍ വിശദീകരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളവുമായി പാത ബന്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് അനുകൂല തീരുമാനമുള്ളത്. ഫീഡര്‍ സര്‍വീസ് വഴി വിമാനത്താവളവുമായി ബന്ധിപ്പിക്കാമെന്നതാണ് നിര്‍ദേശം. ഫീഡര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിന് കെ-റെയില്‍ അധകൃതകര്‍ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുമായി ഒരു ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളുമായി കെ-റെയില്‍ ബന്ധിപ്പിക്കാനാകില്ലെന്നും ഡിപിആര്‍ വിശദീകരിക്കുന്നു. നിലവിലുള്ള കെ-റെയില്‍ അലൈന്‍മെന്റ് വിമാനത്താവളവുമായി വളരെ അകലെയാണ് എന്നതാണ് ഇതിനു കാരണം.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ കാക്കനാടുമായി കെ റെയിലിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. അനിശ്ചിതത്വത്തിലുള്ള കോഴിക്കോട് ലൈറ്റ് മെട്രോയുമായി സില്‍വര്‍ ലൈന്‍ ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നുണ്ട്. കോഴിക്കോട് ലൈറ്റ് മെട്രോയുടെ വലതുവശത്തായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനും ഇടതുവശത്തായി സില്‍വര്‍ലൈന്‍ സ്‌റ്റേഷനും എന്നരീതിയിലാണ് ഡിപിആര്‍ വിഭാവനം ചെയ്യുന്നത്.
Content Highlights : Connecting K Rail with Airports will not be profitable says DPR


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..