നാട്ടകത്ത് പഴയ ഇന്ത്യാ പ്രസ്സിനു സമീപത്തെ പറമ്പിൽ കണ്ടെത്തിയ അസ്ഥികൂടം. ഫോട്ടോ: ജി. ശിവപ്രസാദ്
കോട്ടയം: കോട്ടയം മറിയപ്പള്ളി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുരുഷൻ്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ 9.30 മണിയോടെ പറമ്പ് വൃത്തിയാക്കാനെത്തിയ ജെ.സിബി- ഡ്രൈവറാണ് അസ്ഥികൂടം കണ്ടത്.
പുരയിടത്തിലെ ക്യാൻ്റീനിനോട് ചേർന്നുള്ള പുളിമരച്ചുവട്ടിൽ അസ്ഥിയും സമീപത്തായി തന്നെ തലയോട്ടിയും കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻതുടങ്ങിയവരും സ്ഥലത്തെത്തി.

Content Highlights: skeleton unearthed during construction work in Kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..