അപകടമുണ്ടായിടത്ത് കൂടി നിൽക്കുന്ന നാട്ടുകാർ | Screengrab : News Video
കോട്ടയം: വൈക്കത്ത് ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 62-കാരന് മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ അപകടത്തിലാണ് വര്‍ക് ഷോപ്പ് ഉടമയായ പുരുഷോത്തമന് നായര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
വര്‍ക് ഷോപ്പിന് സമീപത്തുള്ള പുളിമരത്തില്‍ കയറി തൊട്ടടുത്തുള്ള മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കിയത്. വര്‍ഷങ്ങളായി ഈ സ്ഥലത്ത് വര്‍ക് ഷോപ്പ് നടത്തി വരികയാണ് പുരുഷോത്തമന് നായര്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Sixty two year old man, electric shock, death, Kottayam, Malayalam News
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..