കോട്ടയം: തമിഴ്‌നാട് സ്വദേശിയും ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ ആറുപേര്‍ക്കു കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്ടാക്ട്.

2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.

3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.

4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.   
 
5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവ് മറ്റം സ്വദേശിനി.

6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്ടാക്ട്

content highlights: six more tested for covif-19 in kottayam